Around us

കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരളാ യാത്ര; നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ബി.ജെ.പി

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനായി ബി.ജെ.പി കേരളാ യാത്ര സംഘടിപ്പിക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരിക്കും ജാഥ നയിക്കുക. ഫെബ്രുവരി 20നായിരിക്കും യാത്ര ആരംഭിക്കുക.

മാര്‍ച്ച് അഞ്ച് വരെ നീളുന്നതായിരിക്കും കേരളാ യാത്ര. സംസ്ഥാന സമിതി ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. കെ.സുരേന്ദ്രന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

അഖിലേന്ത്യ പ്രസിഡന്റ് കെ.പി നദ്ദ കേരളത്തിലെത്തും.ജനുവരി 29ന് തൃശൂരില്‍ സംസ്ഥാന സമിതി യോഗം ചേരും. ഇതില്‍ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും.

വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. ഇത് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. എ ക്ലാസ് മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കും. ഒപ്പം സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും പരിഗണിക്കുന്നുണ്ട്. അഞ്ച് സീറ്റെങ്കിലും ഇത്തവണ നേടണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

SCROLL FOR NEXT