Around us

‘അങ്ങനെയെങ്കില്‍ ഗീതയും ബൈബിളും പഠിപ്പിക്കേണ്ടിവരും’; നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാന്‍ അസം സര്‍ക്കാര്‍

THE CUE

സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാനൊരുങ്ങി അസം സര്‍ക്കാര്‍. ഇവ മാറ്റി സാധാരണ സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് അസമിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ 614 മദ്രസകളും 101 സസ്‌കൃത പഠന കേന്ദ്രങ്ങളും അടച്ചു പൂട്ടുമെന്നും, ഇവ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളാക്കി മാറ്റുമെന്നും അസം ധനകാര്യ-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മതപഠന സ്ഥാപനങ്ങള്‍ നടത്തുകയാണെങ്കില്‍ ഗീതയും, ബൈബിളും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളുടെ പണം മതപഠനത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല, മതവും അറബിയുമൊന്നും പഠിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല. ഒരു മതേതര രാജ്യത്ത് മതപഠനത്തിനായി സര്‍ക്കാരിന് തുക മുടക്കാനികില്ലെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മതപഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാകില്ല. പക്ഷെ അവ നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ പുതിയനിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മദ്രസകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് അവര്‍ വിരമിക്കുന്ന തിയതി വരെ ശമ്പളം നല്‍കുമെന്ന് അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT