Around us

പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ നെഞ്ചില്‍ ചാടി ചവിട്ടി ഫോട്ടോഗ്രാഫര്‍; വീഡിയോ വൈറലായതോടെ അറസ്റ്റ്

അസമില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ദാരംഗില്‍ കുടിയേറ്റം ഒഴിപ്പിക്കല്‍ നടപടിക്കിടെയായിരുന്നു പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് വെടിവെക്കുകയായിരുന്നു.

ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫര്‍, വെടിയേറ്റ് താഴെ കിടക്കുന്ന ആളുടെ ശരീരത്തില്‍ ചാടി ചവിട്ടുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പൊലീസ് വെടിവെക്കുന്നതും, പിന്നീട് ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പിന്നാലെ ഫോട്ടോഗ്രാഫര്‍ താഴെവീണയാളെ മര്‍ദ്ദിക്കുന്നതും, ഓടിവന്ന് നെഞ്ചിലേക്ക് ചാടി ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസുകാര്‍ക്കൊപ്പം നിന്നാണ് ഇയാള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയത്.

സംഭവത്തില്‍ അസം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കാലങ്ങളായി താമസിക്കുന്ന സ്ഥലത്ത് നിന്ന് എണ്ണൂറോളം കുടുംബങ്ങളെ സര്‍ക്കാര്‍ നേരത്തെ കുടിയൊഴിപ്പിച്ചിരുന്നു. ഇവരെ പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ കയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടിക്കിടെ സംഘര്‍മുണ്ടാവുകയായിരുന്നുവെന്നും, ആക്രമണത്തിലേക്ക് തിരിഞ്ഞത് പ്രതിഷേധക്കാരാണെന്നുമാണ് പൊലീസ് വാദം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT