Around us

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആശ ശരത്

യു.എ.ഇ ഭരണകൂടം നല്‍കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി ആശ ശരത്. പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആശ ശരത്, കലാരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാല്‍ ഗോള്‍ഡന്‍ വിസ നല്‍കിയത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ നിന്നാണ് ആശ ശരത് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനും ആയിരുന്നു ആദ്യം ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ഇതിന് പിന്നാലെ പൃഥ്വിരാജ്, ടൊവിനോ, ദുല്‍ഖര്‍ സല്‍മാന്‍, മിഥുന്‍, നൈല ഉഷ തുടങ്ങിയ താരങ്ങളും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT