Around us

ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്ന് ജൂഹി ചൗള

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരുലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ ജൂഹി ചൗളയാണ് ആള്‍ജാമ്യം നിന്നത്.

ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വ്യാഴാഴ്ചയാണ് ആര്യന്‍ ഖാനും സുഹൃത്തുക്കളായ അര്‍ബാസ് വ്യാപാരി, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്.

21 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാനെ ഒക്ടോബര്‍ 2നാണ് അറസ്റ്റ് ചെയ്തത്.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT