Around us

ജയിലിന് പുറത്ത് കാത്തുനിന്ന് ഷാരൂഖും ഗൗരിയും, ആര്യന്‍ഖാന്‍ ജ്യാമത്തിലിറങ്ങി

മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി. ആര്യനെ സ്വീകരിക്കാന്‍ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആര്‍തര്‍ റോഡ് ജയിലിന് സമീപത്തെത്തി.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗളയായിരുന്നു. ഒരുലക്ഷം രൂപയുടെ ആള്‍ ജാമ്യത്തിലാണ് ബോണ്ട് ഒപ്പുവെച്ചത്.

ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വ്യാഴാഴ്ചയാണ് ആര്യന്‍ ഖാനും സുഹൃത്തുക്കളായ അര്‍ബാസ് വ്യാപാരി, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്.

21 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാനെ ഒക്ടോബര്‍ 2നാണ് അറസ്റ്റ് ചെയ്തത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT