Around us

പരസ്പര പ്രോത്സാഹനത്തിലൂടെ വളരുന്ന വര്‍ഗീയ ശക്തികളില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കണം; ഉദയ്പൂര്‍ കൊലപാതകത്തില്‍ ആര്യ രാജേന്ദ്രന്‍

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കൊലപാതകത്തെ വിമര്‍ശിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ബിജെപി ഉയര്‍ത്തുന്ന മുസ്ലിം വിരുദ്ധ പ്രചരണത്തിന് അനുപൂരകമായി പ്രവര്‍ത്തിച്ച് വര്‍ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയില്‍ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ ചെയ്യുന്നതെന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും നാടിന്റെ ബഹുസ്വരത തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണമെന്നും ആര്യ

ആര്യ രാജേന്ദ്രന്റെ വാക്കുകള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതുമാണ്.

ഭീകരവാഴ്ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വര്‍ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയര്‍ത്തുന്ന മുസ്ലിം വിരുദ്ധ പ്രചരണത്തിന് അനുപൂരകമായി പ്രവര്‍ത്തിച്ച് വര്‍ഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയില്‍ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ ചെയ്യുന്നത്.

പരസ്പരം പ്രോത്സാഹനം നല്‍കി വളരുന്ന വര്‍ഗീയ ശക്തികളുടെ വാളുകളില്‍ നിന്ന് മത നിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുകയും നാടിന്റെ ബഹുസ്വരത തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയതക്കെതിരെ മത നിരപേക്ഷ സമൂഹം ഒന്നിക്കണം. ഉദയ്പൂരില്‍ നടന്ന കൊലപാതകത്തെ ഡി വൈ എഫ് ഐ അതിശക്തമായി അപലപിക്കുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT