Around us

രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍; അന്വേഷണത്തില്‍ വഴിത്തിരിവായത് സുഹൃത്തിന്റെ മൊഴി

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണെന്ന് പൊലീസ്. രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞതും ഇവരായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അനന്തു എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു ഇവര്‍ രേഷ്മയോട് ചാറ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രേഷ്മയെ കബളിപ്പിക്കുന്ന വിവരം രേഷ്മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇവരാണ് പൊലീസിന് വിവരങ്ങള്‍ നല്‍കിയത്. പൊലീസ് ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

കുഞ്ഞിനെ കൊന്ന കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ആര്യയേയും ഗ്രീഷ്മയേയും പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരിരുവരും ആത്മഹത്യ ചെയ്യുന്നത്.

2021 ജനുവരിയിലാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ആറുമാസത്തെ അന്വേഷണത്തിന് ശേഷമാണ് കുഞ്ഞിനെ പ്രസവിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്ന് പൊലീസ് കണ്ടെത്തിയത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT