Around us

‘24 മണിക്കൂറും കുടിവെള്ളം, മലിനീകരണം 300% കുറയ്ക്കും, ശുദ്ധമായ പരിസ്ഥിതി’, ഡല്‍ഹിയ്ക്ക് എഎപിയുടെ 10 വാഗ്ദാനങ്ങള്‍ 

THE CUE

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 10 വാഗ്ദാനങ്ങളടങ്ങിയ 'ഗ്യാരന്റി കാര്‍ഡ്' പുറത്തു വിട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം, കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം, ശുദ്ധമായ പരിസ്ഥിതി, യമുന ശുചീകരണം, എല്ലാ ചേരിനിവാസികള്‍ക്കും പാര്‍പ്പിടം തുടങ്ങിയ വാഗ്ദാനങ്ങളാണ് ഗ്യാരന്റി കാര്‍ഡില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് തങ്ങളുടെ പ്രകടന പത്രികയല്ല, അതിനും രണ്ട് പടി മുന്നിലാണെന്നാണ് ഗ്യാരന്റി കാര്‍ഡ് പുറത്തുവിട്ടുകൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞത്. ഇതാണ് ഡല്‍ഹിയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. പ്രകടനപത്രിക ഉടന്‍ തന്നെ പുറത്തിറക്കുമെന്നും, അതില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടാകുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുറഞ്ഞ ചെലവില്‍ ബസ് യാത്രയാണ് ഗ്യാരന്റി കാര്‍ഡിലെ വാഗ്ദാനങ്ങളില്‍ മറ്റൊന്ന്. ഡല്‍ഹിയില്‍ ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാവര്‍ക്കും സൗജന്യമാണ്. അതിന് പുറമെ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുത കമ്പികള്‍ക്ക് പകരം എല്ലാ വീടുകളിലേക്കും ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്ന സംവിധാനമാണ് എഎപി ഒരുക്കുന്നത്.

2015ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എഎപിക്ക് വലിയ രീതിയില്‍ പിന്തുണയുണ്ടാകാന്‍ സഹായിച്ചുവെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. കഴിഞ്ഞ തവണ 70ല്‍ 67 സീറ്റും നേടിയായിരുന്നു കേജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT