Around us

വ്യാജ വൈദ്യന്റെ ചികിത്സ : കൊല്ലത്ത് നാല് വയസ്സുകാരനടക്കം നൂറോളം പേര്‍ ആശുപത്രിയില്‍ 

THE CUE

കൊല്ലം അഞ്ചലില്‍ വ്യാജവൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ച് നാലുവയസ്സുകാരന്‍ അടക്കം നൂറോളം പേര്‍ ചികിത്സയില്‍. ഏരൂര്‍ പത്തടിയിലാണ് സംഭവം. തെലങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് എന്നയാളിന്റെ വ്യാജ ചികിത്സയെ തുടര്‍ന്നാണ് രോഗികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ വൈദ്യനെതിരെ നാട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഹീം മന്‍സിലില്‍ ഉബൈദിന്റെ മകന്‍ മുഹമ്മദ് അലി തിരുവനന്തപുരം ശിശുരോഗാശുപത്രിയില്‍ ചികിത്സയിലാണ്.

കരപ്പന്‍ ചികിത്സിച്ച് ഭേദമാക്കാമെന്നായിരുന്നു വാഗ്ദാനം.പത്തുദിവസത്തോളം മരുന്ന് കഴിച്ച കുട്ടിക്ക് കടുത്ത പനിയും തളര്‍ച്ചയും ശരീരമാസകലം തടിപ്പും അനുഭവപ്പെട്ടു. ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അബോധാവസ്ഥയിലായി. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. വൈദ്യന്‍ നല്‍കിയ മരുന്നില്‍ 20 മടങ്ങിലധികം മെര്‍ക്കുറി അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ ഏറെ പേര്‍ക്കും വൃക്ക, കരള്‍ എന്നീ അവയവങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.

നാഡീവൈദ്യന്‍ എന്ന രീതിയിലാണ് ലക്ഷ്മണ്‍രാജ് പരിചയപ്പെടുത്തിയിരുന്നത്. ഇത് യഥാര്‍ത്ഥ പേരാണോയെന്നും വ്യക്തമല്ല. മരുന്നിന് അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപവരെ ഈടാക്കിയിട്ടുണ്ട്. 12 ലക്ഷത്തോളം രൂപയുടെ മരുന്ന് ഇയാള്‍ വിറ്റെന്നാണ് കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ സൗജന്യമായി മരുന്ന് നല്‍കി ആളുകളെ സ്വാധീനിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ ഇയാളെ തേടിയെത്തുകയായിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT