Around us

'പുല്‍വാമ ഭീകരാക്രമണം റിപ്പബ്ലിക് ടിവിക്കും മോദി സര്‍ക്കാരിനും ഗുണം ചെയ്തു'; പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റില്‍ അര്‍ണബ്

ബാലാക്കോട്ട് വ്യോമാക്രമണം സംബന്ധിച്ചും ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനെ കുറിച്ചും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് അറിയാമായിരുന്നുവെന്ന സൂചന നല്‍കി പുറത്തുവന്ന വാട്‌സ്ആപ്പ് സംഭാഷണങ്ങള്‍. അര്‍ണബും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള ചാറ്റുകളായിരുന്നു പുറത്തുവന്നത്. പുല്‍വാമ ഭീകരാക്രമണത്തെയും ബാലക്കോട്ട് വ്യോമാക്രമണത്തെയും ടി.ആര്‍.പി നേട്ടങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങളും 500 പേജുള്ള സംഭാഷണത്തില്‍ ഉണ്ട്.

മോദിസര്‍ക്കാര്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെയെയിരുന്നു പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായത്. 40 സൈനികരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ നമ്മള്‍ ജയിച്ചുകഴിഞ്ഞുവെന്നാണ് ആക്രമണമുണ്ടായതിന് പിന്നാലെ പാര്‍ഥോ ദാസ് ഗുപ്തയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്താന്‍ പോകുന്ന വിവരം മൂന്ന് ദിവസം മുമ്പ് അര്‍ണബ് അറിഞ്ഞിരുന്നുവെന്ന സൂചനകളും സംഭാഷണത്തിലുണ്ട്. വലിയ ചില കാര്യങ്ങള്‍ നടക്കാന്‍ പോകുന്നുവെന്നാണാണ് ഒരു സന്ദേശത്തില്‍ അര്‍ണബ് പറയുന്നത്. ദാവൂദാണോ എന്ന ചോദ്യത്തിന് അല്ല പാക്കിസ്താനെന്ന മറുപടിയും നല്‍കുന്നുണ്ട്. ഇത് വലിയ ആള്‍ക്ക് ഗുണം ചെയ്യുമെന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുമെന്നും പാര്‍ഥോ തിരിച്ചയച്ച സന്ദേശത്തില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാധാരണ ആക്രമണങ്ങളേക്കാല്‍ വലുതായിരിക്കും നടക്കാന്‍ പോകുന്നതെന്നും, അതേസമയം തന്നെ കാശ്മീരിലും ചിലത് നടക്കുമെന്നും അര്‍ണബ് പറയുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള കേന്ദ്രതീരുമാനം വരുന്നതിന് മുമ്പുള്ളതായിരുന്നു ചാറ്റ്.

Arnab Goswami's Whatsapp Chat On The Day Of Pulwama Attack

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT