Around us

'വിദ്വേഷ പരാമര്‍ശം, അധിക്ഷേപകരമായ പെരുമാറ്റം'; അര്‍ണബിന്റെ ഭാരത് റിപ്പബ്ലിക്കിന് 20,000 പൗണ്ട് പിഴ ചുമത്തി യുകെ

റിപ്പബ്ലിക് ടിവിയുടെ ഹിന്ദി പതിപ്പായ ഭാരത് റിപ്പബ്ലിക്കിന് 20,000 പൗണ്ട് പിഴചുമത്തി യുകെ. വിദ്വേഷണം പ്രചരണം, വ്യക്തികള്‍, ഗ്രൂപ്പുകള്‍, മതങ്ങള്‍, അല്ലെങ്കില്‍ കമ്മ്യൂണിറ്റികള്‍ എന്നിവരോട് അധിക്ഷേപകരമായ അല്ലെങ്കില്‍ അവഹേളിക്കുന്ന പെരുമാറ്റം, നിന്ദ്യമായ ഭാഷ തുടന്നിവ ചാനലിലൂടെ സംപ്രേഷണം ചെയ്തതിനാണ് പിഴ. ചാനലിലൂടെ മാപ്പ് പറയണമെന്നും ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്കോം റിപ്പബ്ലിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

2019 സെപ്റ്റംബര്‍ 6ന് ഭാരത് റിപ്പബ്ലിക് സംപ്രേഷണം ചെയ്ത പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. 'പൂച്താ ഹെ ഭാരത്' എന്ന പരിപാടിയില്‍ അര്‍ണാബ് ഗോസ്വാമിയും, ചില അതിഥികളും പ്രക്ഷേപണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 ദൗത്യവുമായും ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായും ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്. പരിപാടിയില്‍ പാകിസ്താനില്‍ നിന്നുള്ള അതിഥികളെയും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്താന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിക്കാതെ അവര്‍ക്കു നേരെ ആക്രോശിച്ചു. പാക്കിസ്താന്‍ ജനതയെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതുമായിരുന്നു പരിപാടിയില്‍ അര്‍ണബ് നടത്തിയ പരാമര്‍ശങ്ങളെന്നും ഓഫ് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT