Around us

‘പ്രസ്താവനയിറക്കാതെ ശക്തമായി തിരിച്ചടിക്കേണ്ട സമയം അതിക്രമിച്ചു’ ; സൈന്യത്തോട് കിങ് ജോങ് ഉന്നിന്റെ സഹോദരി 

THE CUE

ദക്ഷിണകൊറിയയ്ക്കുനേരെ ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി. അടുത്ത നടപടി സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നായിരുന്നു കിം യോ ജോങ്ങിന്റെ വാക്കുകള്‍. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയിലൂടെയായിരുന്നു പ്രതികരണം. ദക്ഷിണകൊറിയയുടെ നടപടികളെ നിരന്തരം പ്രസ്താവനയിലൂടെ അപലപിക്കുന്നതിന് പകരം ശക്തമായ തിരിച്ചടികളാണ് സാധ്യമാക്കേണ്ടത്. ദക്ഷിണകൊറിയയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പാഴ് വസ്തുക്കളെ ചവറ്റുകുട്ടയില്‍ തള്ളണം. ഉന്നത നേതാവായ കിം ജോങ് ഉന്നും പാര്‍ട്ടിയും ഭരണകൂടവും കല്‍പ്പിച്ചുനല്‍കിയ അധികാരം ഉപയോഗിച്ച് ഞാന്‍ സൈന്യത്തോട് നിര്‍ദേശിക്കുകയാണ്. അന്തിമമായി അടുത്ത നടപടിയിലേക്ക് സൈന്യം കടക്കണം - ഇങ്ങനെയായിരുന്നു കിം യോയുടെ വാക്കുകള്‍.

വിഭജിക്കപ്പെട്ട ശേഷം ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കള്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന്റെ 20ാം വാര്‍ഷികത്തിലാണ് കിം യോ ജോങ്ങിന്റെ വാക്കുകള്‍. 2000 ജൂണ്‍ 13 നാണ് ഇരുവിഭാഗം നേതാക്കളും ആദ്യമായി സമ്മേളിച്ചത്.ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരരംഗത്ത് അടക്കം യോജിച്ച് പ്രവര്‍ത്തിക്കാനും സംയുക്ത പദ്ധതികളിലേര്‍പ്പെടാനും ധാരണയിലെത്തിയത് ഇതിലൂടെയായിരുന്നു. ഇത്തരം നിര്‍ണായക ഇടപെടലുകള്‍ അന്നത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്ഡറ് കിം ദായേ ജുങ്ങിന് സമാധാനത്തിനുള്ള നൊബേല്‍ വരെ നേടിക്കൊടുക്കുകയും ചെയ്തു. കിം ജോങ് ഉന്നിന് ശേഷം ഉത്തരകൊറിയയുടെ ഭരണം കയ്യാളുക കിം യോ ജോങ്ങ് ആയിരിക്കും എന്ന തരത്തില്‍ ഏറെനാളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരുമായി കിം ജോങ് ഉന്‍ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ കിം യോ ആയിരുന്നു ഒപ്പമുണ്ടായിരുന്നത്. കിം ജോങ് ഉന്നിന്റെ സന്ദേശവുമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ ഉച്ചകോടിക്ക് ക്ഷണിച്ചതും സഹോദരി ആയിരുന്നു. 2018 വിന്റര്‍ ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ പ്രതിനിധിയായി പങ്കെടുത്തതും കിം യോ ആയിരുന്നു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT