Around us

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു; മരണം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റംസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.

കരിപ്പൂരില്‍ അര്‍ജുന്‍ ആയങ്കിയെത്തിയപ്പോള്‍ റമീസും കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. റമീസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായകമായ ചില വിവരങ്ങളും കണ്ടെത്തിയിരുന്നു.

കള്ളക്കടത്തില്‍ അര്‍ജുന്റെ പങ്കിനെ സംബന്ധിച്ചുള്ള നിര്‍ണായകമായ പല വിവരങ്ങളും റമീസില്‍നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കസ്റ്റംസ്. വ്യാഴാഴച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റമീസിന് നോട്ടീസും നല്‍കിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയുണ്ടായ അപകടത്തില്‍ കസ്റ്റംസ് ദുരൂഹത സംശയിക്കുന്നുണ്ട്. രാത്രി റമീസ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ ഇടിച്ചായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ റമീസിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.റമീസ് ഓടിച്ചിരുന്ന ബൈക്ക് അര്‍ജുന്‍ ആയങ്കിയുടേതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT