Around us

മറഡോണയുടെ മരണം ; സൈക്യാട്രിസ്റ്റിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അര്‍ജന്റീനന്‍ പൊലീസ് സംഘം, താരത്തെ ചികിത്സിച്ചിരുന്ന സംഘത്തിലെ സൈക്യാട്രിസ്റ്റിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തി. അഗസ്റ്റീന കൊസച്ചോവിന്റെ ബ്യൂണസ് എയേഴ്‌സിലെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് മൊബൈലിലൂടെയും കംപ്യൂട്ടറിലൂടെയും കൈമാറിയ വിവരങ്ങളും വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു. നേരത്തെ അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്കില്‍ നിന്നും ചികിത്സാ രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

സാധാരണഗതിയിലുള്ള പരിശോധനകള്‍ മാത്രമാണ് നടന്നതെന്നും രോഗിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ അത് സ്വാഭാവികമാണെന്നുമായിരുന്നു അഗസ്റ്റീനയുടെ ലോയറുടെ പ്രതികരണം. മറഡോണയുടെ അവസാന നാളുകളില്‍ ചികിത്സാ പിഴവുണ്ടായെന്ന് ആരോപിച്ച് മക്കളും കുടുംബ വക്കീലും രംഗത്തെത്തിയിരുന്നു. ചികിത്സയിലെ അനാസ്ഥ മൂലമാണ് മരണമെന്നായിരുന്നു ആക്ഷേപം. ഇതേ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണയുടെ ചികിത്സയ്ക്കുണ്ടായിരുന്ന സംഘത്തിലുള്‍പ്പെട്ട സൈക്യാട്രിസ്റ്റാണ് അഗസ്റ്റിന. നവംബര്‍ 25 നാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അതിന് മുന്‍പ് അദ്ദേഹം ചികിത്സയിലായിരുന്നു. തുടര്‍ന്ന് നവംബര്‍ 11 നാണ് വീട്ടിലേക്ക് മടങ്ങിയത്. മദ്യപാനത്തില്‍ നിന്ന് മുക്തനാകാനുള്ള ചികിത്സയടക്കം അദ്ദേഹത്തിന് നല്‍കി വന്നിരുന്നു.

Argentine authorities raid the home and office of Diego Maradona's psychiatrist

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT