Around us

‘എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണ്’, മകളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി എ ആര്‍ റഹ്മാന്‍ 

THE CUE

മകളുടെ വസ്ത്രധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയുമായി എ ആര്‍ റഹ്മാന്‍. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന്‍ ദ ക്വിന്റിനോട് പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്ക് കഴിവുണ്ട്, എന്ത് ധരിക്കണമെന്ന് അവര്‍ തീരുമാനിക്കുമെന്നും റഹ്മാന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവള്‍ അവളുടെ സ്വാതന്ത്ര്യം തെരഞ്ഞെടുത്തു. അവളുടെ വസ്ത്രധാരണം മതപരമായ കാര്യത്തേക്കാള്‍ വലുതാണ്. അതൊരു മനശാസ്ത്രപരമായ ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടെന്നാല്‍, അവള്‍ ഒരു പാട്ടുപാടുന്നു, അത് ലക്ഷക്കണക്കിന് ആളുകള്‍ റിങ് ട്യൂണായി ഉപയോഗിക്കുന്നു, അന്തര്‍ മുഖനായ ഒരു കുട്ടിയുടെ കാര്യമെടുത്താല്‍, ജനങ്ങള്‍ പെട്ടെന്ന് നല്ലരീതിയിലും മോശം രീതിയിലും അവരെ പിന്തുടരുന്നതില്‍ താല്‍പര്യമുണ്ടാകില്ല. ഒരു പുരുഷന് ബുര്‍ഖ ധരിക്കാന്‍ സാധിക്കില്ല. അല്ലായിരുന്നെങ്കില്‍ താന്‍ അത് ധരിക്കുമായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ തസ്ലീമ നസ്‌റിന് മറുപടി നല്‍കുന്നതിന് മുമ്പ് മകള്‍ അഭിപ്രായം ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ആ മറുപടി അനിവാര്യമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

എ ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നായിരുന്നു എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ നേരത്തെ ട്വീറ്റ് ചെയ്തത്. ഖദീജയുടെ ബുര്‍ഖ ധരിച്ച ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു തസ്ലീമയുടെ ട്വീറ്റ്. തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജയും രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷമായിട്ടും ഇതു തന്നെയാണല്ലോ ചര്‍ച്ചയെന്ന് അവര്‍ ചോദിച്ചു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെകുറിച്ചാണല്ലോ ചര്‍ച്ചയെന്നും, താന്‍ ചെയ്യുന്ന കാര്യത്തില്‍ സന്തുഷ്ടയാണെന്നും, അതില്‍ അഭിമാനിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഖദീജ പറഞ്ഞു.

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

SCROLL FOR NEXT