Around us

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തകില്‍വാദകനായി ദളിത്കലാകാരന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തകില്‍വാദകനായി ദളിത് കലാകാരനെ നിയമിച്ചു. തകില്‍ അടിയന്തിരക്കാരനായാണ് എരുമപ്പെട്ടി കരുവന്നൂര്‍ മേലേപുരയ്ക്കല്‍ സതീഷിനെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിച്ചത്. ഇതാദ്യമായാണ് ഗുരുവായൂരില്‍ വാദ്യ അടിയന്തിര വിഭാഗത്തില്‍ ദളിതനായ കലാകാരന്‍ നിയമിതനാകുന്നത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെ.രാധാകൃഷ്ണന്‍ ദേവസ്വം വകുപ്പ് മന്ത്രിയായതിന് ശേഷമാണ് ക്ഷേത്രത്തില്‍ ദളിത് കലാകാരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായത്.

നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദളിതനായതിന്റെ പേരില്‍ ഇലത്താളം കലാകാരനെ പുറത്താക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വി.എസ്.ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോളായിരുന്നു ഇത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT