Around us

അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഞങ്ങള്‍ സംഘടിക്കുന്നു; ആമസോണിനും സ്റ്റാര്‍ബക്‌സിനും പിന്നാലെ ആപ്പിളിലും തൊഴിലാളി യൂണിയന്‍

അമേരിക്കന്‍ കമ്പനിയായ ആപ്പിളിലും തൊഴിലാളി യൂണിയന് തുടക്കമാകുന്നു. മേരിലാന്‍ഡിലെയും ടൗസണിലെയും റീട്ടെയില്‍ ആപ്പിള്‍ തൊഴിലാളികളാണ് യൂണിയന് അനുകൂലമായി വോട്ട് ചെയ്തത്.

ബാള്‍ട്ടിമോറിനടുത്തുള്ള ടൗസണിലെ ആപ്പിളില്‍ നൂറിലേറെ റീട്ടെയില്‍ തൊഴിലാളികള്‍ യൂണിയനില്‍ ചേരുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.

കൊളീഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് റീട്ടെയില്‍ എംപ്ലോയീസ് (കോര്‍) എന്നാണ് റീട്ടെയില്‍ തൊഴിലാളികളുടെ യൂണിയന്റെ പേര്. ആമസോണിനും സ്റ്റാര്‍ബ്ക്‌സിനും ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റിനും പിന്നാലെയാണ് ആപ്പിളിലും തൊഴിലാളി യൂണിയന് തുടക്കമാകുന്നത്.

പ്രാദേശിക തൊഴിലാളികള്‍ ഉണ്ടാക്കുന്ന യൂണിയനായ കൊളീഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് റീട്ടെയില്‍ എംപ്ലോയീസിന് (കോര്‍) തങ്ങളുടെ സഹതൊഴിലാളികളുടെ പിന്തുണയുണ്ടാകുമെന്ന് അന്താരാഷ്ട്ര തൊഴിലാളിയൂണിയനായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഷിനിസ്റ്റ്‌സ് ആന്‍ഡ് എയറോസ്‌പേസ് വര്‍ക്കേഴ്‌സ് (ഐ.എ.എം) പ്രസ്താവനയില്‍ പറഞ്ഞു.

മാനേജുമെന്റുമായി ഒരു തരത്തിലും തര്‍ക്കത്തിലേര്‍പ്പെടുന്നതിന് വേണ്ടിയല്ല ഈ നീക്കമെന്നും പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലെ ആപ്പിളിന്റെ റീട്ടെയ്ല്‍ സ്ഥാപനങ്ങളിലെ ആദ്യ തൊഴിലാളി യൂണിയനായിരിക്കുമിത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി തൊഴിലാളികള്‍ സംഘടിച്ച് യൂണിയന്‍ ഉണ്ടാക്കാന്‍ പോവുകയാണെന്ന് അറിയിച്ച് ഐഎഎമ്മും ആപ്പിള്‍ തൊഴിലാളികളും ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT