Around us

എ.പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ആക്രമണമെന്ന് പരാതി, 'രണ്ട് തവണ കാറിന് പിന്നില്‍ ലോറി വന്നിടിച്ചു'

ബിജപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍പെട്ടു. കാറിന് പിന്നില്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയില്‍ വെച്ചായിരുന്നു അപകടം. ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറില്‍ ഇടിക്കുകയായിരുന്നു. രണ്ട് തവണ ഈ ലോറി വാഹനത്തില്‍ ഇടിച്ചെന്നും അബ്ദുള്ളക്കുട്ടി. അപകടത്തില്‍ വാഹനത്തിന്റെ ഒരു ഭാഗം തകര്‍ന്നു. അബ്ദുള്ളക്കുട്ടിക്കും കാറിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടില്ല.

ഉറങ്ങിപ്പോയി എന്നാണ് ലോറിയുടെ ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത് വിശ്വസനീയമല്ല, സംഭവം സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. വെലിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനായി എത്തിയിരുന്നു, ആ സംഭവത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണം ഉണ്ടായത്. വാഹനം പരിസരത്ത് നിന്നുള്ളതാണെന്ന് കരുതുന്നു. പൊലീസില്‍ പരാതി നല്‍കുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആരോപിച്ചു. ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കും. ആക്രമണത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT