Around us

കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍, ലീഗ് പുറത്താക്കിയാലും അനാഥനാക്കില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി

കെ.എന്‍.എ ഖാദറിനെ പുറത്താക്കാന്‍ മുസ്ലിം ലീഗിനെ ധൈര്യം ഇല്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്ലീം തീവ്രഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് ലീഗ് കെ.എന്‍.എ ഖാദറിനെ തള്ളിപ്പറയുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍. മുസ്ലീം ലീഗ് പുറത്താക്കിയാലും കെ.എന്‍.എ ഖാദര്‍ അനാഥാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ആളാകാന്‍ കെ.എന്‍.എ ഖാദറിന് സാധിക്കുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെ.എന്‍.എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. ഇതിന് പിന്നാലെയാണ് കെ .എന്‍.എ ഖാദറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

സംഭവം വിവാദമായതിന് പിന്നാലെയാണ് മുസ്ലീം ലീഗ് നേതാവ് വിശദീകരണവുമായി രംഗത്തെത്തിയത്. സാംസ്‌കാരിക പരിപാടി എന്ന നിലയിലാണ് താന്‍ പങ്കെടുത്തത് എന്നും എല്ലാ മതസ്ഥരുടെയും പരിപാടിക്ക് പോകുന്നതില്‍ തെറ്റില്ലെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

തന്റെ മതത്തില്‍ വിശ്വസിക്കുമ്പോള്‍ അതില്‍ നിന്നുകൊണ്ട് മറ്റു മതങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തുക എന്നതാണ് തന്റെ നയം. ആര്‍.എസ്.എസിന്റെ പരിപാടി എന്ന നിലയ്ക്കല്ല അതില്‍ പങ്കെടുത്തത്. പാര്‍ട്ടിക്കുള്ള സമീപനം തന്നെയാണ് തനിക്ക് ആര്‍.എസ്.എസിനോടും ഉള്ളതെന്നും കെ എന്‍എ ഖാദര്‍ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT