എ പി അബ്ദുള്ളക്കുട്ടി   
Around us

'സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ചയ്ക്ക് പോലും എന്റെ പേരുണ്ടാകില്ല'; ഭരിക്കാനാണ് ബി.ജെ.പി ഇത്തവണ മത്സരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി

കേരളം ഭരിക്കുന്നതിനാണ് ബി.ജെ.പി ഇത്തവണ മത്സരിക്കുന്നതെന്ന് എ.പി അബ്ദുള്ളക്കുട്ടി. 32 സീറ്റില്‍ ബി.ജെ.പി നിര്‍ണ്ണായക ശക്തിയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഇരുമുന്നണികളും വോട്ട് മറിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റമുണ്ടാകും. നിര്‍ണായക ശക്തിയാകുമെന്നും അബ്ദുള്ളക്കുട്ടി മനോരമയോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയേല്‍ക്കും.

ത്രിപുരയിലേത് പോലെ അട്ടിമറി നടക്കേണ്ട ജനവികാരം കേരളത്തിലുണ്ട്. ത്രിപുരയിലെ ബി.ജെ.പിക്ക് കേരളത്തിലെ പോലെ വോട്ട് ഷെയറോ സംഘടനാ ശക്തിയോ ഇല്ലായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പഴയ എം.പിയുടെ സ്റ്റാഫായിരുന്നു. അവിടുത്തെ ജനവികാരം ബി.ജെ.പിക്ക് അനുകൂലമായെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും തന്റെ പേരുണ്ടാകാനിടയില്ല. മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം പാര്‍ട്ടിയെടുത്തും. ലക്ഷദ്വീപിലാണ് ചുമതല. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫില്‍ ബാക്കിയാവുന്നത് ലീഗ് മാത്രമായിരിക്കുമെന്നും പഴയ പ്രതാപമുണ്ടാകില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT