Around us

‘ഇതാണ് താലിബാന്‍വല്‍ക്കരണം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്തത് ഇതുതെന്നെയെന്ന് അനുരാഗ് കശ്യപ്   

THE CUE

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്തത് എന്താണോ അതാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിക്കുന്നതെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ട് മുംബൈയിലെ ഒരു സ്‌കൂള്‍ നടത്തിയ പരിപാടിയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതാണ് താലിബാന്‍വല്‍ക്കരണം. ഇതു തന്നെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ചെയ്തത്. യുവാക്കളുടെ മനസില്‍ തെറ്റിദ്ധാരണയുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അനുരാഗ് കശ്യപ് ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പരിപാടി സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്നും, അവരില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നുമായിരുന്നു പരിപാടി നടത്തിയവര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. പരിപാടിയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് സ്‌കൂളിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT