Around us

ഒറ്റ് ലൊക്കേഷനില്‍ അതിഥിയായി അനുരാഗ് കശ്യപ്, അരവിന്ദ് സ്വാമി ചാക്കോച്ചന്‍ ചിത്രം

മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഒറ്റിന്റെ ലൊക്കേഷനില്‍ അതിഥിയായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്ന ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചാണ് അനുരാഗ് കശ്യപ് എത്തിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ചായിരുന്നു അദ്ദേഹം മടങ്ങിയത്.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് മുംബൈയില്‍ പുരോഗമിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം പുറത്തിറങ്ങും. രണ്ടകം എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ഫെല്ലിനി ദ ക്യൂവിനോട് പറഞ്ഞിരുന്നു. കഥാപാത്രം ഡിമാന്‍ഡ് ചെയ്തതുകൊണ്ടാണ് സിനിമയില്‍ അരവിന്ദ് സ്വാമിയെ കാസ്റ്റ് ചെയ്തതെന്നും ഫ്രണ്ട്ഷിപ് ബോണ്ടിങ് ആണ് സിനിമയുടെ പ്രമേയമെന്നും ഫെല്ലിനി പറഞ്ഞിരുന്നു.

ജാക്കി ഷെരോഫും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ്.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഗോവയിലായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. സെക്കന്റ് ഷെഡ്യൂള്‍ കേരളത്തില്‍ തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും, കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT