Around us

'കുഞ്ഞിനെ കടത്തുന്നതില്‍ ശിശുക്ഷേമ സമിതിയും കൂട്ടുനിന്നു, ഷിജുഖാന്‍ ഒത്തുകളിച്ചു'; കോടതിയെ സമീപിക്കുമെന്ന് അനുപമ

കുഞ്ഞിനെ കടത്തുന്നതിന് തന്റെ മാതാപിതാക്കള്‍ക്ക് ശിശുക്ഷേമസമിതിയും, സി.ഡബ്ലു.സിയുടെ കൂട്ടുനിന്നെന്ന ആരോപണവുമായി അനുപമ. പ്രസവിച്ച് മൂന്നാം ദിവസം മാതാപിതാക്കള്‍ തന്നില്‍നിന്നും വേര്‍പെടുത്തിയ കുഞ്ഞിനായി കഴിഞ്ഞ ആറുമാസമായി അലയുകയാണ് തിരുവനന്തപുരം സ്വദേശിനിയായ അനുപമ. മാതാപിതാക്കള്‍ കുഞ്ഞിനെ പിടിച്ചുവാങ്ങി ഉപേക്ഷിച്ചുവെന്ന അനുപമയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന് അനുപമ ആരോപിക്കുന്നു. നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും, പരസ്പരം വിരുദ്ധമായ കാര്യങ്ങളാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറയുന്നതെന്നും അനുപമ ആരോപിച്ചു.

തന്റെ പിതാവും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാജയിംസും ഷിജുഖാനുമായി ചേര്‍ന്ന് കുഞ്ഞിനെ കടത്താന്‍ കൂട്ടു നില്‍ക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ. നിലവിലെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കി.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT