Around us

ആന്തൂരില്‍ ഇത്തവണയും എതിരില്ലാതെ ഇടത്

കണ്ണൂര്‍ ആന്തൂര്‍ നഗരസഭ ഇത്തവണയും പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കും. കഴിഞ്ഞ ഭരണസമിതിയും എതിരില്ലാതെയാണ് ഭരിച്ചത്. 28 വാര്‍ഡുകളില്‍ ഇടതുമുന്നണി വിജയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആറ് സീറ്റുകളില്‍ ഇടതുമുന്നണിക്ക് എതിരുണ്ടായിരുന്നില്ല. യു.ഡി.എഫും ബി.ജെ.പിയും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു.

27 സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളായിരുന്നു ഇവിടെ. രണ്ട്, മൂന്ന്,10, 11,16,24 വാര്‍ഡുകളിലാണ് എതിരില്ലാതെ ഇടതുമുന്നണി വിജയിച്ചിരുന്നത്.22 സീറ്റുകളില്‍ യു.ഡി.എഫ് മത്സരിച്ചിരുന്നു. 15 സീറ്റുകളിലായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നത്.

2015ലാണ് ആന്തൂര്‍ നഗരസഭ നിലവില്‍ വന്നത്. വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇടത് ഭരണസമിതി കടുത്ത ആരോപണങ്ങളെ നേരിട്ടിരുന്നു. ഇതിനെ രാഷ്ട്രീയ വിജയമാക്കാന്‍ നേരത്തെ യു.ഡി.എഫ് തീരുമാനിച്ചിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT