Around us

ലൈംഗിക പീഡനം ; സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്, മുന്‍കൂര്‍ ജാമ്യത്തില്‍ വിധി ചൊവ്വാഴ്ച

സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാക്രമണ പരാതി. 2020 ഫെബ്രുവരി 18ന് വൈകീട്ട് കോഴിക്കോട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സമയത്ത് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. യുവ എഴുത്തുകാരി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

മറ്റൊരു യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കെയാണ് പുതിയ പരാതി. പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി സിവിക് ചന്ദ്രനെ സമീപിച്ചതിന് പിന്നാലെ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്തുവെന്നും ബലമായി ചുംബിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തത്.

സംഭവത്തില്‍ സിവികിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായതിനിടയിലാണ് പുതിയ കേസ്. കേസില്‍ സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തില്‍ ചൊവ്വാഴ്ച കോടതി വിധി പറയും.

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

WELCOME TO THE RING OF CHERIAN; വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുമായി 'ചത്താ പച്ച' ടീം

ഇനി പൊളിറ്റിക്കൽ ഡ്രാമയ്ക്കുള്ള നേരം; നിവിൻ പോളി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

മോഹൻലാൽ സാർ അഭിനയം പഠിക്കാന്‍ പറ്റിയ ഒരു ഇന്‍സ്റ്റിട്യുഷൻ പോലെയാണ്: രാഗിണി ദ്വിവേദി

SCROLL FOR NEXT