Around us

മൂവാറ്റുപുഴയില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിയത് ദുരഭിമാനക്കൊലക്കുള്ള ശ്രമം, പ്രതി ഒളിവില്‍; തടിലക്കുടിപ്പാറ സ്വദേശി ഗുരുതരാവസ്ഥയില്‍

മൂവാറ്റുപുഴ പണ്ടരിമലയില്‍ ഹോളിമാഗി സെമിത്തേരിക്ക് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ദുരഭിമാനവധശ്രമമെന്ന് പൊലീസ്. ഗുരുതരമായി പരിക്കേറ്റ തടിലക്കുടിപ്പാറ സ്വദേശി അഖില്‍ ശിവന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയാണ്. അഖില്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ സഹോദരനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ്. കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ഒളിവിലാണ്.

എറണാകുളത്ത് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഖില്‍ മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15ന് മാസ്‌ക് വാങ്ങാന്‍ എത്തിയപ്പോഴാണ് ആക്രമണം. സെമിത്തേരിക്ക് സമീപത്തെ കടയില്‍ കൂട്ടുകാരനൊപ്പം ബൈക്കിലെത്തിയ അഖിലിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ വിളിച്ചിറക്കി വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സഹായിക്കൊപ്പമാണ് ബേസില്‍ ബൈക്കില്‍ ആക്രമിക്കാനെത്തിയത്.

വെട്ടേറ്റ കൈ തുന്നിച്ചേര്‍ക്കാനാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായിരിക്കേയാണ് അഖിലും ബേസിലിന്റെ സഹോദരിയും പ്രണയത്തിലായിരുന്നതെന്ന് പൊലീസ് പറയുന്നു. ബേസില്‍ ആക്രമിക്കുമെന്ന കാര്യം പെണ്‍കുട്ടി അഖിലിനെ അറിയിച്ചിരുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT