Around us

'മോദിക്കും അമിത് ഷായ്ക്കും ഭയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല, കേരളമാണ് രാഷ്ട്രീയ തട്ടകം'; എം.എം മണിക്കെതിരെ ആനി രാജ

എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി.പി.ഐ നേതാവ് ആനി രാജ. ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മോദിയും അമിത് ഷായും ഭയപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത് എ്‌നും ആനി രാജ പറഞ്ഞു.

വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ആരുടെ ഭീഷണിക്ക് മുന്നിലും വഴങ്ങുന്ന ആളല്ല താന്‍. അവഹേളനം ശരിയാണോ എന്ന് എം.എം മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം ആലോചിക്കേണ്ടതാണ്. കേരളത്തില്‍ നിന്ന് വന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും ആനി രാജ വ്യക്തമാക്കി.

കെ.കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ സി.പി.ഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നാണ് എം.എം. മണി പറഞ്ഞത്. സമയം കിട്ടിയാല്‍ രമയ്‌ക്കെതിരെ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെയെന്നും എം.എം മണി പറഞ്ഞു. ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഉണ്ടാക്കല്‍, അവര്‍ക്ക് കേരള നിയമ സഭയിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ എന്നും മണി പറഞ്ഞിരുന്നു. ഇന്നലെ തൊടുപുഴയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മണിയുടെ പരാമര്‍ശം.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT