Around us

അമുൽ ഉത്പന്നങ്ങൾ എത്തിക്കുന്നതിനെതിരെ ലക്ഷദ്വീപിലെ വിദ്യാർഥി സംഘടനകൾ; പശുക്കളുടെ ലേലത്തിൽ പങ്കെടുക്കരുതെന്ന് ആഹ്വാനം

ലക്ഷ്യദ്വീപിലെ പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള അഡ്മിനിസ്‌ടേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷൻ. മൂന്ന് ദിവസം മുമ്പ് പുറപ്പെടവിച്ച സർക്കുലർ പ്രകാരം ലക്ഷദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. വെറ്റിനററി സർജന്റെ നേതൃത്വത്തിൽ മൃഗങ്ങളെ ലേലം ചെയ്യാനാണ് തീരുമാനം.

നല്ല രീതിയിൽ ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധിച്ചുക്കൊണ്ട് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികളുടെ സംഘടന ആഹ്വാനം ചെയ്തു. ദ്വീപ് നിവാസികളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ പാൽ ഉത്പാദനം പൂർണ്ണമായും ഇല്ലാതാക്കി ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അമൂലിന്റെ ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്നും ലക്ഷ്യദ്വീപ് സ്റ്റ്യൂഡന്‍സ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

ആർഎസ്എസ് ചാനലായ സുദർശൻ ന്യൂസ് വഴി സംപ്രേഷണം ചെയ്ത upsc ജിഹാദ് എന്ന മുസ്ലിം വിദ്വേഷ പരിപാടി സ്പോൺസർ ചെയ്ത കമ്പനി കൂടിയാണ് അമൂൽ. ജനങ്ങളുടെ വരുമാന മാർഗ്ഗം ഇല്ലാതാക്കിയും പാൽ ഉത്പാദനം നിർത്തലാക്കിയും ലക്ഷദ്വീപിൽ വിറ്റഴിക്കാൻ ഒരുങ്ങുന്ന അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ദ്വീപ് നിവാസികളുടെയും തീരുമാനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT