Around us

താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ്; നീക്കം സേനാ പിന്മാറ്റ ഉടമ്പടിക്ക് പിന്നാലെ 

THE CUE

താലിബാന്‍ നേതാക്കളെ നേരില്‍കണ്ട് ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താലിബാനുമായി ധാരണയിലെത്താന്‍ സഹായിച്ചവരോട് നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. അമേരിക്ക, താലിബാന്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. ചര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ള പതിമൂവായിരത്തിലേറെ സൈനികരുടെ എണ്ണം ഉടന്‍ തന്നെ എണ്ണായിരത്തോളമാക്കുമെന്ന് ട്രംപ് പറഞ്ഞു. കരാറില്‍ ഏതെങ്കിലും തരത്തില്‍ താലിബാന്‍ ലംഘനം നടത്തുകയാണെങ്കില്‍ അമേരിക്കയുടെ യഥാര്‍ത്ഥ ശക്തി ലോകം കാണുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമാധാന കരാര്‍ പ്രകാരം 14 മാസത്തിനകം അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ചായിരുന്നു 18 വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന ചരിത്രകരാറില്‍ അമേരിക്ക ഒപ്പുവെച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചെറുത്ത് നില്‍പ്പ് അമേരിക്കയ്ക്ക് വന്‍ സാമ്പത്തികനഷ്ടവും ആള്‍നാശവുമുണ്ടാക്കിയിരുന്നു.

അഫ്ഗാനില്‍ അക്രമവും സായുധ സംഘര്‍ഷങ്ങളും കുറയ്ക്കുകയെന്നതും ഭാവി രാഷ്ട്രീയത്തിലേക്കുള്ള മാര്‍ഗ രേഖയും ആണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. കരാര്‍ പ്രകാരം, അമേരിക്കയ്‌ക്കോ സഖ്യകക്ഷികള്‍ക്കോ എതിരെ ആക്രമണം നടത്തില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരുടെ ശക്തികേന്ദ്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് മറ്റു ഭീകരസംഘടനകളെ അനുവദിക്കില്ലെന്ന് താലിബാന്‍ സമ്മതിച്ചതായും സൂചനയുണ്ട്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT