Around us

വിഐപിക്കായി ആംബുലന്‍സ് പിടിച്ചിട്ടു; മൃതദേഹവുമായി ഇതരസംസ്ഥാന കുടുംബം പോസ്റ്റ്‌മോര്‍ട്ടത്തിന് കാത്തിരുന്നത് മണിക്കൂറുകള്‍

THE CUE

സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് വിഐപിക്ക് വേണ്ടി പിടിച്ചിട്ടതിനേത്തുടര്‍ന്ന് ആന്ധ്ര സ്വദേശികളുടെ കുടുംബം മൃതദേഹവുമായി കാത്തിരുന്നത് മണിക്കൂറുകള്‍. പെരുമ്പാവൂരില്‍ മരിച്ച ആന്ധ്ര നെല്ലൂര്‍ സ്വദേശി മുനിസ്വാമിയുടെ (75) മൃതദേഹത്തോടും കുടുംബത്തോടുമാണ് ആശുപത്രി-നഗരസഭാ അധികൃതര്‍ അവഗണനകാണിച്ചത്.

പിന്നോക്ക വിഭാഗത്തില്‍പെട്ട മുനിസ്വാമിയും ഭാര്യയും കുറേനാളുകളായി പെരുമ്പാവൂരില്‍ കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. കുറച്ച് നാള്‍ മുമ്പ് ഭാര്യയെ കാണാതായി. പിന്നീട് മുനിസ്വാമി ഭിക്ഷയെടുത്താണ് ജീവച്ചിരുന്നത്. ശനിയാഴ്ച കടത്തിണ്ണയില്‍ കിടന്ന് മുനിസ്വാമി മരിച്ചു. കുറുപ്പംപടി പൊലീസ് മൃതദേഹം പെരുമ്പാവൂര്‍ താലുക്കാശുപത്രിയില്‍ എത്തിച്ചു. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നും മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോകണമെന്നും ആശുപത്രി സര്‍ജന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ആംബുലന്‍സ് അന്വേഷിച്ച് പൊലീസ് പലരേയും ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിനായി നഗരസഭയെ ബന്ധപ്പെട്ടെങ്കിലും ഡ്രൈവറില്ലാത്തതിനാല്‍ എത്താന്‍ കഴിയില്ല എന്നായിരുന്നു പ്രതികരണം. താലുക്കാശുപത്രിയിലെ ആംബുലന്‍സാകട്ടെ ഏതോ വിഐപിക്ക് വേണ്ടി പിടിച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹം കൊണ്ടുപോകാനായി പൊലീസ് പല നമ്പറിലും വിളിച്ചുനോക്കിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ അഞ്ച് മണിക്കൂറിന് ശേഷം എമര്‍ജന്‍സി ആംബുലന്‍സ് ആന്റ് റെസ്‌ക്യൂ ടീമിന്റെ സഹായത്തോടെയാണ് മൃതദേഹം മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT