Around us

'അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ കുറ്റക്കാരന്‍'; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജി.സുധാകരന്‍ വീഴ്ച വരുത്തിയെന്ന് അന്വേഷ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.

മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.

വിഷയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഏത് രീതിയിലുള്ള നടപടിയായിരിക്കും സുധാകരനെതിരെ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുക.

സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

സി.പി.ഐ.എം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല ജി.സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പറയുന്നു. എളമരം കരീം, കെ.ജെ തോമസ് എന്നിവരുള്‍പ്പെട്ട കമ്മീഷനാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അംഗീകരിച്ചത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT