Around us

എം.ജി.എം. സ്റ്റുഡിയോസ് ഇനി ആമസോണിന് സ്വന്തം

ആഗോള ടെക് കമ്പനിയായ ആമസോൺ ഹോളിവുഡിലെ പ്രശസ്തമായ എം.ജി.എം. സ്റ്റുഡിയോസ് സ്വന്തമാക്കുന്നു. ഏതാണ്ട് 61,500 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് . 2017-ൽ 1,370 കോടി ഡോളറിന് ഹോൾ ഫുഡ്സ് എന്ന കമ്പനിയെ ആമസോൺ സ്വന്തമാക്കിയിരുന്നു. ആമസോണിനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ്. ലോകത്തിലെ ഏറ്റവും പഴയ ചലച്ചിത്ര സ്റ്റുഡിയോകളിലൊന്നായ എം.ജി.എം. ചലച്ചിത്ര നിർമാണ, വിതരണ രംഗങ്ങളിലും വലിയ ആധിപത്യമുണ്ട് .

മെട്രോ പിക്ചേഴ്സ് എന്ന പേരിൽ 1924-ൽ ആയിരുന്നു എംജിഎമ്മിന്റെ തുടക്കം. ഗോൾഡ് വിൻ പിക്ചേഴ്സ്, ലൂയിസ് ബി.മേയർ പിക്ചേഴ്സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെ കമ്പനിയുടെ പേര് മെട്രോ ഗോൾഡ് വിൻ മേയർ (എം.ജി.എം.) എന്നായി മാറി . ജെയിംസ് ബോണ്ട് ചിത്രങ്ങൾ, ബോക്സിങ് ചിത്രങ്ങളായ റോക്കി എന്നിവയൊക്കെ എംജിഎം ആയിരുന്നു നിർമ്മിച്ചത് .

2010 ലാണ് വിനോദ രംഗത്തേയ്ക്കും ആമസോൺ കടന്നത്. ഇപ്പോൾ ആമസോൺ സ്റ്റുഡിയോസ് എന്ന പേരിൽ അമേരിക്കൻ ടെലിവിഷൻ പരമ്പരകളും ചിത്രങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT