Around us

ആലുവയില്‍ ഗാര്‍ഹിക പീഡനം പരാതിപ്പെടാനെത്തിയ യുവതി പൊലീസിനെതിരെ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) ആണ് തൂങ്ങി മരിച്ചത്. പൊലീസിനെതിരെ കുറിപ്പെഴുതി വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അതാണ് തന്റെ അവസാന ആഗ്രഹമെന്നും യുവതി ആത്മഹത്യക്കുറിപ്പില്‍ എഴുതിവെച്ചു.

ഗാര്‍ഹിക പീഡനം പരാതിപ്പെടാനെത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും യുവതി ആത്മഹത്യക്കുറിപ്പില്‍ എഴുതി.

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിപ്പെടാന്‍ യുവതി തിങ്കളാഴ്ചയാണ് ആലുവ സി.ഐ ഓഫീസിലെത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി യുവതിയും ഭര്‍ത്താവും മാറി താമസിക്കുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സി.ഐ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സി.ഐ തന്നെ ചീത്ത വിളിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് യുവതി ആത്മഹത്യക്കുറിപ്പില്‍ എഴുതിവെച്ചത്. ഇത് തനിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്നും യുവതി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയെന്നും അപ്പോള്‍ ശാസിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. ഗാര്‍ഹിക പീഡനത്തിന് യുവതിയുടെ ഭര്‍തൃകുടുംബത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT