Around us

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും സര്‍വകക്ഷി യോഗത്തില്‍ ധാരണ

നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണ. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നും കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപതെരഞ്ഞെുപ്പ് ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ നേരത്തേ ഒരേ നിലപാടിലെത്തിയിരുന്നു. ഒടുവില്‍ തദ്ദേശതെരഞ്ഞെടുപ്പ് മാറ്റുന്നതിലും ധാരണയിലെത്തി.

നിലവിലെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിന് ശേഷമായിരിക്കും. നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് അഞ്ചുമാസമേ പ്രവര്‍ത്തിക്കാന്‍ അവസരമുള്ളൂ. അതിനാല്‍ തെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫിന്റെ പിന്‍തുണ തേടുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടാന്‍ തയ്യാറായാലേ സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്‍തുണയ്ക്കൂവെന്ന് യുഡിഎഫ് നിലപാടെടുത്തു. തുടര്‍ന്നാണ് സര്‍വകക്ഷിയോഗം ചേര്‍ന്നതും ഇരുവിഷയങ്ങളിലും ധാരണയിലെത്തിയതും. 16 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍വകക്ഷിയോഗ തീരുമാനം പാര്‍ട്ടികള്‍ കമ്മീഷനെ ധരിപ്പിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് സര്‍ക്കാര്‍ കമ്മീഷനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT