Around us

'മുഖം മറക്കാന്‍ അനുവധിക്കില്ല'; കര്‍ണാടകക്ക് പിന്നാലെ അലിഗഢിലും ഹിജാബ് നിരോധനം

കർണാടകയില്‍ മുസ്ലീം വിദ്യാര്‍ഥിനികള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചതിനെത്തുടര്‍ന്നുണ്ടാ പ്രശ്നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. അതിന് സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തർപ്രദേശിലെ അലിഗഢില്‍ നിന്നും വരുന്നത്. അലിഗഢിലെ ധരം സമാജ് കോളേജിലാണ് ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥികളുടെ പ്രവേശനം മാനേജ്മെന്‍റ് നിരോധിച്ചത്.

"മുഖം മറച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ കോളേജിലേക്ക് വരുന്നത് ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കാനാവില്ല. ഈ വിവരം സര്‍വ്വകലാശാലാ ഭരണാധികാരിയെ അറിയിക്കുകയും നോട്ടീസ് വാങ്ങുകയും ചെയ്തിട്ടുണ്ട്. അതിപ്പോള്‍ ഹിജാബായാലും കാവി തുണിയായാലും, ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നതല്ല." കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മുസ്ലീം വിദ്യാർത്ഥികൾ ഹിജാബും, തൊപ്പിയും ധരിക്കുന്നതിനെതിരെ കോളേജിൽ ഏതാനും വിദ്യാർത്ഥികൾ കാവി വസ്ത്രം ധരിച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് കോളേജിന്റെ നീക്കം.

കോളേജിലെ എം.എ വിദ്യാര്‍ഥിയായ മോഹിത് പ്രിന്‍സിപ്പലിനെക്കണ്ട് പരാതി ബോധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്‍റിന്‍റെ ഈ നടപടി. കോളേജിലെ മുസ്‍ലിം വിദ്യാര്‍ഥികളില്‍ പലരും ഹിജാബും തൊപ്പിയും ധരിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, ഇനി അങ്ങനെ സംഭവിച്ചാല്‍ ഹിന്ദു വിദ്യാര്‍ഥികള്‍ സനാതന ധര്‍മ്മം കാത്തുസൂക്ഷിക്കാന്‍ കാവി തുണി ചുറ്റി വരേണ്ടിവരുമെന്നുമാണ് മോഹിത് പറഞ്ഞത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT