Alappuzha Municipality conducting Dhoomasandhya  
Around us

എതിര്‍പ്പറിയിച്ച് പരിഷത്ത്, 'ധൂമസന്ധ്യ' ചൂര്‍ണ്ണം പുകയ്ക്കല്‍ പരിപാടിയില്‍ ഇടത് എം.പിയും നിയുക്ത എം.എല്‍എയും

അശാസ്ത്രീയമെന്ന് കാട്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും വിവാദങ്ങളും നിലനില്‍ക്കെ 'ധൂമസന്ധ്യ' നടത്തി ആലപ്പുഴ നഗരസഭ. ഔഷധിയുടെ ആയുര്‍വേദ ഉല്‍പ്പന്നമായ അപരാജിത ചൂര്‍ണ്ണം പുകച്ചാണ് നഗരസഭയിലെ അമ്പതിനായിരം വീടുകള്‍ കേന്ദ്രീകരിച്ച് 'ധൂമസന്ധ്യ' എന്ന പരിപാടി നടന്നത്. ചൂര്‍ണം ബാക്ടീരിയകളെയും വൈറസിനെയും ചെറുക്കുമെന്നും രോഗപ്രതിരോധമുണ്ടാക്കുമെന്ന വാദത്തെ തള്ളി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് രംഗത്ത് വന്നിരുന്നു. നഗരസഭയുടെ ധൂമസന്ധ്യ അശാസ്ത്രീയവും അബദ്ധവുമാണെന്നായിരുന്നു പരിഷത്തിന്റെ വാദം.

ഇത്തരം മാര്‍ഗങ്ങളിലൂടെ കൊവിഡിനെയോ മറ്റേതെങ്കിലും പകര്‍ച്ചവ്യാധിയേയോ ചെറുക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫ് ഭരണത്തിലുള്ള നഗരസഭയാണ് ആലപ്പുഴ. ആലപ്പുഴ എം.പി എ.എം ആരിഫും നിയുക്ത എം.എല്‍ എ പി.പി ചിത്തരഞ്ജനും ധൂമസന്ധ്യയുടെ ഭാഗമായി. കൊറോണ വൈറസിനെതിരെയല്ല അണുനശീകരണമാണ് ധൂമസന്ധ്യയിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് നഗരസഭാ അധ്യക്ഷ സൗമ്യ രാജ്.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവനയില്‍ നിന്ന്

നഗരസഭയുടെനിര്‍ദേശങ്ങള്‍ പാലിക്കുന്ന ജനത്തിന് അതിലൂടെ തങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയുണ്ടാകുമെന്നും തെറ്റായ ആത്മവിശ്വാസം ഉണ്ടാകുമ്പോള്‍, തങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയില്‍ അതവരെ എത്തിക്കും. നഗരത്തിലെ കൊവിഡ് പകര്‍ച്ച തീവ്രമാക്കുന്നതിന് അത് കാരണമായേക്കാം

ദീപം കൊളുത്തിയും ചാണകവും ഗോമൂത്രവും ഉപയോഗിച്ചും കൊവിഡിനെ തടയാമെന്ന് പറഞ്ഞ രാംദേവ് യോഗി മോദിമാര്‍ അടക്കമുള്ള സംഘപരിവാര്‍ പ്രചാരണങ്ങളെ പിന്‍പറ്റി ഒരു ഇടത് പക്ഷ നഗരസഭ അശാസ്ത്രീയതകള്‍ പ്രചരിപ്പിക്കരുത്. നാട് ഗുരുതരമായ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ തികച്ചും നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ തിരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

എമ്പുരാനിലെ പ്രണവിന്റെ ലുക്കിന് റഫറൻസ് ആ മോഹൻലാൽ ചിത്രം, L3-യെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി പൃഥ്വിരാജ്

'റൊണാൾഡോയിൽ ഞങ്ങൾക്ക് ഞങ്ങളെ തന്നെ കാണാൻ പറ്റി എന്നാണ് പലരും പറഞ്ഞത്'; 'ഒരു റൊണാൾഡോ ചിത്ര'ത്തെക്കുറിച്ച് റിനോയ് കല്ലൂർ

ഇന്‍കം ടാക്‌സിലെ കിഴിവുകള്‍ എന്തൊക്കെ? പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും എന്താണ്? Money Maze

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന 'തലവര' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

'സിനിമയ്ക്കുളളിൽ സിനിമ'യുമായി ഒരു റൊണാൾഡോ ചിത്രം; മികച്ച പ്രതികരണം നേടുന്നു

SCROLL FOR NEXT