Around us

കൊറോണ: ആലപ്പുഴ വൈറോളജി ലാബിലും സാവിധാനം ഒരുക്കും; പരിശോധിക്കാന്‍ ഇന്ത്യയില്‍ 12 ലാബുകള്‍

THE CUE

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആലപ്പുഴ ഉള്‍പ്പെടെ 12 സ്ഥലങ്ങളിലാണ് വൈറസിനെ കണ്ടെത്തുന്നതിനുള്ള സംവിധാനം ഉണ്ടാവുക. പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറോണ വൈറസ് ബാധിതയായ വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ചൈനയില്‍ നിന്നെത്തുവരെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് ദിശ നമ്പറിലേക്ക് വിളിക്കാം. 1056 ആണ് നമ്പര്‍. വീടിന് സമീപത്തുള്ള മെഡിക്കല്‍ ഓഫീസറെ അറിയിച്ചാലും ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും.

തൃശൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

SCROLL FOR NEXT