Around us

അതിഥി തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ യാത്രാച്ചെലവ് സ്വീകരിച്ചില്ല,. ആലപ്പുഴയിലും എറണാകുളത്തും തിരുവനന്തപുരത്തും പ്രതിഷേധം

അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി കോണ്‍ഗ്രസ് നല്‍കിയ പത്ത് ലക്ഷം രൂപയുടെ ചെക്ക് ആലപ്പുഴയിലും എറണാകുളത്തും കലക്ടര്‍ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം. സര്‍ക്കാര്‍ അനുമതിയില്ലെന്ന് കാട്ടിയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നല്‍കിയ ചെക്ക് കലക്ടര്‍ നിരസിച്ചത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ യാത്രാച്ചെലവിനായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചെക്ക് കൈമാറിയത്. തിരുവനന്തപുരത്ത് തുകയുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ കലക്ടര്‍ വിസമ്മതിച്ചെന്നാണ് നേതൃത്വത്തിന്റെ ആരോപണം. നേരിട്ട് നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ തൊഴിലാളികളുടെ അക്കൗണ്ട് വിവരം തന്നാല്‍ നിക്ഷേപിക്കാമെന്ന് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ നേതാക്കള്‍ പറയുന്നു.

ആലപ്പുഴയില്‍ നിന്ന് 1140 തൊഴിലാഴികള്‍ ചൊവ്വാഴ്ച നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം മടങ്ങുന്നുണ്ട്.അതിഥി തൊഴിലാളികളില്‍ നിന്നാണ് നിലവില്‍ യാത്രാക്കൂലി ഈടാക്കുന്നത്. ലോക്ക് ഡൗണില്‍ തൊഴില്‍ ഇല്ലാതായ പാവങ്ങളില്‍ നിന്ന് തുക ഈടാക്കുന്നത് ക്രൂരതയാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു.

ഉത്തരവ് ഇല്ലാത്തതിനാല്‍ ചെക്ക് വാങ്ങാനാകില്ലെന്നാണ് കലക്ടര്‍ പറഞ്ഞത്. യാത്രാക്കൂലി നല്‍കാമെന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അവരെ സഹായിക്കാത്തത് കൊണ്ടാണ് ചെലവ് നല്‍കുന്നത് എ എ ഷുക്കൂര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എം.ലിജു പ്രതികരിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT