Around us

‘എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്’, തുറന്ന കത്തുമായി അലന്റെ അമ്മ

THE CUE

എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നതെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ അമ്മ സബിതാ ശേഖര്‍. ഫേസ്ബുക്കില്‍ പുതുവര്‍ഷദിനത്തില്‍ മകന്‍ അലനുള്ള കത്ത് എന്ന നിലയ്ക്കാണ് സബിതാ ശേഖറിന്റെ കുറിപ്പ്. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണെന്നും അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കണമെന്നും സബിത. നിന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ എന്ന് എഴുതിയാണ് സബിത കുറിപ്പ് അവസാനിപ്പിക്കുന്നത്.

അലാ ... നമ്മള്‍ ഒരിക്കലും പുതുവത്സര ആഘോഷങ്ങള്‍ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷ ത്തിന് കുറവ് വരുത്തരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. മോനെ ... അമ്മ ചിലപ്പോഴൊക്കെ തളര്‍ന്നു പോവുന്നുണ്ട്... പക്ഷെ നീ വന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു - നമ്മള്‍ എവിടേക്കൊക്കെ യാത്ര പോവണം ... പുതിയ റെസിപ്പികള്‍ പരീക്ഷിക്കണം .... ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് ... ഓരോ കാര്യങ്ങള്‍ക്കും നിന്നെ ആശ്രയിക്കുന്ന ഞാന്‍ എല്ലാം ഒറ്റക്ക് ചെയ്യുന്നു. നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാന്‍ സാധിക്കുകയുള്ളൂ ...നിന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല ... ഒരിക്കലും അവര്‍ക്ക് നമ്മളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല ... നീ ഇപ്പോള്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ നിന്റെ ചിന്തയെ മൂര്‍ച്ച കൂട്ടും. കൂടുതല്‍ വ്യക്തതയോടെ ജീവിക്കാന്‍ നിനക്കും സാധിക്കും അലാ ... എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു ... ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്... അതുകൊണ്ട് അലാ ... നമ്മള്‍ കാത്തിരിക്കുക ക്ഷമയോടെ ... നമ്മുടെ സമയം വരും ...പ്രതീക്ഷയോടെനിന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ.. 
സബിത ശേഖര്‍ 
എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അലനെ മാവോയിസ്റ്റ് എന്ന് വിളിച്ചത്. കോടതി പോലും പറഞ്ഞിട്ടില്ല അവര്‍ മാവോയിസ്റ്റുകളാണെന്ന്, പിന്നെ എങ്ങനെയാണ് ഇത്രയും ഉത്തരവാദിത്വപ്പെട്ട മുഖ്യമന്ത്രി വളരെ നിസാരമായി അവര്‍ മാവോയിസ്റ്റുകളല്ലേ എന്ന് പരിഹാസഭാവത്തില്‍ അത് പറയുന്നത്. എന്തിനാണ് ആ കുട്ടിയോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് മുഖ്യമന്ത്രിയോ ചോദിക്കാനുള്ളത്.
സബിതാ ശേഖര്‍, ഡിസംബര്‍ 23ന് പറഞ്ഞത് 

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎപിഎയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് നേരത്തെ അമ്മ സബിതാ ശേഖര്‍ ആരോപിച്ചിരുന്നു. അലന് സിപിഐഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവരും നിസഹായരായി. സിപിഐഎം പ്രാദേശിക ഘടകം കണ്ടെത്താത്ത കാര്യമാണ് അലന്‍ മാവോയിസ്റ്റ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെന്നും സബിതാ ശേഖര്‍. ഭരണകൂടത്തിലും പാര്‍ട്ടിയിലും വിശ്വാസം നഷ്ടമായെന്നും സബിതാ ശേഖര്‍ പറഞ്ഞിരുന്നു. കോഴിക്കോട് യുഎപിഎ കേസ് ചുമത്തിയ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ജനുവരി ഒന്നിന് ബുധനാഴ്ചയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഇരുവരും പരിശുദ്ധരാണെന്ന് ധാരണ വേണ്ട. കേസ് എന്‍ഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചായ കുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ധാരണ വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT