Around us

ശരീരത്തില്‍ സ്‌ഫോടക വസ്തു കെട്ടിവെച്ച് ആക്രമിക്കും; നബി വിരുദ്ധ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് അല്‍-ഖ്വയ്ദയുടെ ഭീഷണി

ബി.ജെ.പി നേതാവിന്റെ നബി വിരുദ്ധ പ്രസ്താവനയില്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അല്‍-ഖ്വയ്ദ. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ബോംബാക്രമണം നടത്താമെന്നാണ് അല്‍-ഖ്വയ്ദ മുന്നറിയിപ്പ്.

ജൂണ്‍ ആറിനാണ് കത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. ഭീഷണിക്ക് പിന്നാലെ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. കത്ത് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത മുന്നറിയിപ്പ് നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ടി.വി ചാനലിലൂടെ ഹിന്ദുത്വ പ്രചാരകര്‍ നബിയെ നിന്ദിച്ചു സംസാരിച്ചു. ഇതിനാല്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ ഹൃദയം മുറിഞ്ഞ് രക്തം ഒഴുകുകയാണെന്നും പ്രതികാരം ചെയ്യാന്‍ തുടിച്ചിരിക്കുകയാണെന്നുമാണ് കത്തില്‍ പറയുന്നത്.

പ്രവാചക നിന്ദ നടത്തിയവരെ തങ്ങളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ച് കൊല്ലും. ഡല്‍ഹി, ബോംബെ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കാവി ഭീകരര്‍, നിങ്ങളുടെ അന്ത്യത്തിനായി കാത്തിരുന്നോളൂ. വീടുകളിലോ ആര്‍മി കന്റോണ്‍മെന്റുകളിലോ അഭയം തേടിയിട്ടും കാര്യമില്ലെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT