Around us

പബ്ജിക്ക് ബദല്‍ ഇന്ത്യയുടെ ഫൗജി; ലാഭവിഹിതം വീരമൃത്യുവരിച്ചവരുടെ കുടുംബത്തിന്, മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമെന്ന് അക്ഷയ് കുമാര്‍

ഇന്ത്യയില്‍ നിരവധി ആരാധകരുടെ ഗെയിം ആപ്ലിക്കേഷനായിരുന്നു പബ്ജി. കഴിഞ്ഞ ദിവസമാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. വൈകാതെ തന്നെ ആപ്പ് പ്ലേസ്‌റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പബ്ജിക്ക് സമാനമായ ഗെയിം 'ഫൗജി' ഉടന്‍ എത്തുമെന്ന പ്രഖ്യാപനവുമായി നടന്‍ അക്ഷയ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പബ്ജിക്ക് ഇന്ത്യന്‍ ബദല്‍ എന്ന പേരിലാണ് മള്‍ട്ടിപ്ലെയര്‍ ആക്ഷന്‍ ഗെയിം 'ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ്- ഗാര്‍ഡ്‌സ് (ഫൗജി) എത്തുന്നത്. പ്രധാനന്ത്രി നരേന്ദ്രമോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് ആപ്പ് നിര്‍മ്മിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയിമിങ് പബ്ലിഷര്‍ കമ്പനിയാണ് ആപ്പ് നിര്‍മ്മിക്കുന്നത്.

വിനോദത്തിന് അപ്പുറം, ഗെയിം കളിക്കുന്നവര്‍ നമ്മുടെ സൈനികരുടെ ത്യാഗത്തെ കുറിച്ച് മനസിലാക്കുമെന്ന് അക്ഷയ് കുമാര്‍ ട്വീറ്റില്‍ പറയുന്നു. മാത്രമല്ല ഗെയിം ആപ്പിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ 'ഭാരത് കെ വീര്‍' ട്രസ്റ്റിന് നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

ആഭ്യന്തര, വിദേശ ഭീഷണികളെ ഇന്ത്യന്‍ സേന നേരിടുന്ന യഥാര്‍ത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഗെയിം നിര്‍മ്മിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഗെയിം ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT