Around us

ബിജെപിയുടെ സീറ്റുകള്‍ ബിഎസ്പിക്ക്; പഞ്ചാബില്‍ ബിജെപിയെ പൂട്ടാന്‍ തന്ത്രങ്ങളൊരുക്കി അകാലിദള്‍

ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ നിന്ന് പുറത്തുപോയ ശിരോമണി അകാലി ദള്‍ പഞ്ചാബില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി. അടുത്തവര്‍ഷം പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബ് വീണ്ടും പിടിച്ചെടുക്കാന്‍ അകാലി ദള്‍ മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നത്.

117 സീറ്റുകളാണ് പഞ്ചാബില്‍ ഉള്ളത്.ഇതില്‍ 97 സീറ്റുകളില്‍ അകാലിദളും 20 സീറ്റില്‍ ബിഎസ്പിയും മത്സരിക്കാനാണ് സാധ്യത. നേരത്തെ ബിജെപിക്ക് നല്‍കിയിരുന്ന സീറ്റുകളിലാണ് ബിഎസ്പി മത്സരിക്കുക. സുഖ്ബീര്‍ സിംഗ് ബാദലാണ് തെരഞ്ഞെടുപ്പിനെ നയിക്കുന്നത്.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബില്‍ അകാലി ദളും ബിഎസ്പിയും ഒന്നിച്ച് മത്സരിക്കുന്നത്. 1996ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചത്. പഞ്ചാബില്‍ 31 ശതമാനം ദളിത് വോട്ടുകള്‍ ബിജെപിക്കുണ്ട്.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT