Around us

'ജലീലിനെതിരെ സമരം നടത്തുന്നത് കപടവിശ്വാസികള്‍', ജനങ്ങള്‍ മുഴുവന്‍ മന്ത്രിമാരുടെ കൂടെയെന്നും എകെ ബാലന്‍

കെടി ജലീലിനെതിരെ സമരം നടത്തുന്നത് കപടവിശ്വാസികളെന്ന് മന്ത്രി എകെ ബാലന്‍. ജലീല്‍ ഈമാന്‍ ഉള്ള വിശ്വാസിയാണ്. ജനങ്ങള്‍ മുഴുവന്‍ മന്ത്രിമാരുടെ കൂടെയാണെന്നും, നദാപുരത്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യവേ എകെ ബാലന്‍ പറഞ്ഞു.

'നിരീശ്വരവാദികളുടെ കൂടെ ചെന്നാലും കപട വിശ്വാസികളുടെ കൂടെ നില്‍ക്കരുതെന്ന് റസൂല്‍ പഞ്ഞിട്ടുണ്ട്. ജലീലിനെ എന്നല്ല ഒരു മന്ത്രിയെയും ഒന്നും ചെയ്യാന്‍ കഴിയില്ല. എല്‍ഡിഎഫ് മാത്രമല്ല, ജനങ്ങള്‍ മുഴുവന്‍ മന്ത്രിമാരുടെ കൂടെയുണ്ട്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് ഇപ്പോള്‍ എന്തും പറയാമെന്ന സ്ഥിതിയാണ്. സത്യം ജയിക്കുമെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞതാണ്. അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പിന്നെ സെക്രട്ടേറിയറ്റ് കത്തിച്ചുവെന്ന് പറഞ്ഞു. എന്തും പറയാന്‍ മടിയില്ലാത്തവരാണ് പ്രതിപക്ഷത്തുള്ളത്. ആദ്യം ഖുര്‍ആന്റെ കൂടെ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞു. പിന്നെ ഈത്തപ്പഴത്തിന്റെ കൂടെ എന്നായി. ഒരോ ആരോപണം പൊളിയുമ്പോഴും പുതിയതുമായി വരികയാണ്. മന്ത്രിമാരെ വഴി നടത്തില്ലെന്ന് പറയുന്നത് തങ്ങള്‍ സഹിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

SCROLL FOR NEXT