Around us

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ് പ്രാഥമികഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

സംവിധായിക ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്  പ്രാഥമികഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു.

ബയോ വെപ്പൺ പരാമർശത്തിന്മേൽ  തനിക്കെതിരായി ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഐഷ സുൽത്താന ഹർജി നൽകിയത്. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമമെന്നായിരുന്നു ആവശ്യം. സർക്കാരിനെതിരായ വിമർശനങ്ങളിൽ  രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും  ഹർജിയിൽ പറയുന്നു

തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ  കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഐഷ സുൽത്താന ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്റീന്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT