Around us

അബ്ദുള്ളക്കുട്ടിക്കാണ് പാകിസ്ഥാനുമായി ബന്ധം, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്റെ പക്കലുണ്ടെന്ന് ഐഷ സുൽത്താന

പാകിസ്ഥാനുമായുള്ള ബന്ധം എപി അബ്ദുള്ളക്കുട്ടിക്കാണെന്നും തന്റെ അക്കൗണ്ടിലേക്ക് ആരും പണം നൽകിയിട്ടില്ലെന്നും സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് വിഷയം പാകിസ്ഥാന്‍ ആഘോഷിച്ച വിവരം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിഞ്ഞത് . അദ്ദേഹം പറയുന്ന പോലെയൊരു വീഡിയോയോ ചാനല്‍ ചര്‍ച്ചയോ താന്‍ കണ്ടിട്ടില്ലെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ് എഡിറ്റേഴ്‌സില്‍ പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം തന്റെ പക്കലുണ്ടായിരുന്നു. ബയോ വെപ്പണ്‍ വാക്ക് എവിടെ നിന്ന് കിട്ടി, ആര് പറഞ്ഞു, ആരാണ് പിന്നില്‍ എന്നെല്ലമായിരുന്നു ചോദ്യം. ഇതിന് വ്യക്തമായ ഉത്തരം തന്റെ പക്കലുണ്ടായിരുന്നുവെന്നും ഐഷ പറഞ്ഞു.

ഐഷയുടെ വാക്കുകൾ

”ലക്ഷദ്വീപ് വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം എന്റെ പക്കലുണ്ടായിരുന്നു. ബയോ വെപ്പണ്‍ വാക്ക് എവിടെ നിന്ന് കിട്ടി, ആര് പറഞ്ഞു, ആരാണ് പിന്നില്‍ എന്നെല്ലമായിരുന്നു ചോദ്യം. ഇതിന് വ്യക്തമായ ഉത്തരം എന്റെ പക്കലുണ്ടായിരുന്നു. എന്റെ പിന്നിലും മുന്നിലും ആരുമില്ല. ആരൊക്കെ അക്കൗണ്ടിലേക്ക് പണം നല്‍കി. ഏതൊക്കെ രാജ്യങ്ങളുമായി ബന്ധമുണ്ട്. ഇത്തരം കാര്യങ്ങൾ ചേർത്തുവെച്ചുകൊണ്ട് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ് എനിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. വിഷയം പാകിസ്ഥാന്‍ സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന് അവർ വീഡിയോയിൽ പറയുന്നുണ്ട്. പാക്കിസ്ഥാൻ ആഘോഷിക്കുന്ന കാര്യം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിയുന്നത്. അങ്ങനെയൊരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍ കണ്ടിട്ടില്ല. അബ്ദുള്ളക്കുട്ടി അത് കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനാണ് പാകിസ്ഥാനുമായി ബന്ധമുള്ളത്. അത് അബ്ദുള്ളക്കുട്ടിയോട് ചോദിക്കേണ്ട ചോദ്യമാണ്. ”

ലക്ഷദ്വീപിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതെതിരെ ബയോവെപ്പണ്‍ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി ഘടകത്തിന്റെ പരാതിയില്‍ കവരത്തി പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിൽ ഹൈക്കോടതി ഐഷയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT