Around us

‘എയര്‍ ഇന്ത്യ ഇന്ത്യന്‍ കൈകളില്‍ തന്നെ വേണം’; കേന്ദ്ര സര്‍ക്കാരിനോട് ആര്‍എസ്എസ് 

THE CUE

എയര്‍ ഇന്ത്യ വില്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന നരേന്ദ്രമോദി സര്‍ക്കാരിന് നിര്‍ദേശവുമായി ആര്‍എസ്എസ്. വിദേശ കമ്പനികള്‍ക്ക് നല്‍കരുത്. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാവു എന്ന നിലപാട് ആര്‍എസ്എസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. വിദേശ കമ്പനിയായ ഇത്തിഹാദ് എയര്‍ഇന്ത്യ വാങ്ങുന്നതിനുള്ള താല്‍പര്യമറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എയര്‍ ഇന്ത്യ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിന്നും മാറിയാലും ഇന്ത്യന്‍ കൈകളില്‍ തന്നെ ഉണ്ടാകണമെന്നാണ് ആര്‍എസ്എസ് നിലപാട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് നേതാക്കളാണ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്‌ക്കെതിരെ സ്വദേശി ജാഗ്രന്‍ മഞ്ച്, ബിഎംഎസ് എന്നീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയും ആരോപിച്ചിരുന്നു. വില്‍പ്പനയ്‌ക്കെതിരെ നിയമപടി സ്വീകരിക്കുമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ മുന്നറിയിപ്പ്.

2018-19ല്‍ എയര്‍ ഇന്ത്യക്ക് 8550 കോടിയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2017-18ല്‍ അത് 5348 കോടിയായിരുന്നു. എയര്‍ ഇന്ത്യയെ രക്ഷിക്കുന്നതിനാണ് മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

SCROLL FOR NEXT