Around us

പാക്കിസ്താന്റെ വിജയം ആഘോഷിച്ചു; മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി

ട്വന്റി 20 വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. ആഗ്രയിലെ രാജാ ബല്‍വന്ത് സിങ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ അര്‍ഷീദ് യൂസുഫ്, അല്‍ത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവര്‍ക്കെതിരെ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. സൈബര്‍ ടെററിസം, വിദ്വേഷ പ്രചരണം എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അറസ്റ്റിലായവരില്‍ രണ്ട് പേര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും ഒരാള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. പാക്കിസ്താന്‍ അനുകൂല സ്റ്റാറ്റസുകള്‍ പങ്കുവെച്ചതിന് ഇവരെ കൊളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT