Around us

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, മരിച്ചത് പത്ത് മാസം പ്രായമായ കുഞ്ഞ്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരംപതി ആദിവാസി ഊരിലെ പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് അല്‍പസമയം മുമ്പ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചത്.

അയ്യപ്പന്റെയും രമ്യയുടെയും മകള്‍ അസന്യയാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന അസന്യയെ കഴിഞ്ഞ ദിവസം വൈകീട്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ അട്ടപ്പാടിയില്‍ ഒരു ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വീണ്ടും മരണം സംഭവിച്ചിരിക്കുന്നത്.

വീട്ടിയൂര്‍ ഊരിലെ ഗീതു-സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് രാവിലെ മരിച്ചത്. നാല് ദിവസത്തിനിടെ വ്യത്യസ്ത പ്രായക്കാരായ നാല് കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്.

ഈ വര്‍ഷം എട്ട് ശിശുമരണങ്ങളാണ് ഇതുവരെ അട്ടപ്പാടിയില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT