Around us

മീടൂ പ്രതിഷേധം; വൈരമുത്തുവിന് ഒഎൻവി അവാർഡ് നല്‍കുന്നത് പുനഃപരിശോധിക്കും

ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം, അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. മീടൂ ആരോപണത്തിന് വിധേയനായ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് അവാർഡ് നൽകുന്നതിന് എതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാനുള്ള തീരുമാനം ഔദ്യോഗികമായി വന്നിരിക്കുന്നത്.

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരമെന്ന അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ എഴുത്തുകാരായ എൻ എസ് മാധവൻ കെ ആർ മീര നടി പാർവതി തിരുവോത് എന്നിവർ രംഗത്ത് വന്നിരുന്നു. ദ ക്യു'വിനോടായിരുന്നു അടൂരിന്റെ പ്രതികരണം.

ആലങ്കോട് ലീലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.പുരസ്‌കാരം പിന്‍വലിക്കണമെന്ന് അക്കാദമി പാട്രണ്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനോടും ചെയര്‍മാര്‍ അടൂരിനോടും ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒഎന്‍വി അക്കാദമിയുടെ ഭാഗമായവര്‍ക്ക് ജൂറിയുടെ തീരുമാനം അംഗീകരിക്കാനാകുന്നതാണോ എന്ന് ധന്യ രാജേന്ദ്രന്‍ ട്വീറ്റ് ചെയ്‌തിരുന്നു.

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

ഷോപ്പിങ് മാളുകളിൽ കൂടുതൽ കിയോസ്‌കുകളുമായി ബെയർ

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

SCROLL FOR NEXT